സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലോകത്തിലെ ഏറ്റവും മികച്ച വിമാനസര്‍വ്വീസ്

ഖത്തര്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ ലോകത്തിലെഏറ്റവും മികച്ച വിമാനസര്‍വ്വീസായി തിരഞ്ഞെടുത്തു. യാത്രക്കാരില്‍ നടത്തിയ വോട്ടെടുപ്പിലാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി യാത്ര സുഗമമാക്കുവാനും എയര്‍ലൈന്‍സ് ശ്രമിക്കുന്നുണ്ട്. 380 ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളില്‍ കിടക്കകള്‍, ബിസിനസ് വിഭാഗത്തിനായുള്ള കിടക്കകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ന്യൂയോര്‍ക്ക് ദ്വീപ് നഗരത്തില്‍ നിന്ന് നോണ്‍സ്‌റ്റോപ്പ് ഫ്‌ളൈറ്റുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി.

1999 മുതല്‍ നല്‍കി വരുന്ന അവാര്‍ഡാണിത്. അാര്‍ഡ് ഏര്‍പ്പെടുത്തിയത് മുതല്‍ നാലാമത്തെ തവണയാണ് ഈ ബഹുമതി ഏഷ്യന്‍ കമ്പനി കരസ്ഥമാക്കുന്നത്.

Top