ലോക്ക്ഡൗണ്‍; സിംഗപ്പൂരില്‍ കുടുങ്ങിയ 234 ഇന്ത്യന്‍ പൗരന്മാര്‍ സ്വദേശത്തേക്ക് യാത്ര തിരിച്ചു

സിംഗപ്പൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ സിംഗപ്പൂരില്‍ കുടുങ്ങിയ 234 ഇന്ത്യന്‍ പൗരന്മാര്‍ സ്വദേശത്തേക്ക് യാത്ര തിരിച്ചു.

എയര്‍ ഇന്ത്യയുടെ എ.ഐ 381 വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്. ഉച്ചയോടെ വിമാനം ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തു.

വന്ദേഭാരത് എന്ന പരിപാടിയുടെ ഭാഗമായാണ് കേന്ദ്ര സര്‍കക്കാര്‍ വ്യോമമാര്‍ഗം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. സിംഗപ്പൂര്‍വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും അധികൃതര്‍ കൈമാറിയിരുന്നു.

Top