Singam 4′ is on the cards: Suriya

സൂര്യ നായകനായ സിങ്കം 3 തിയേറ്ററുകളില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുമ്പോള്‍ ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തയുമായി സംവിധായകന്‍ ഹരി രംഗത്ത്.

സിങ്കം പരമ്പരയിലേക്ക് ഒരു ചിത്രംകൂടിയുണ്ടാകും അത് കൂടാതെ സൂര്യയെ നായകനായി മറ്റൊരു ചിത്രം കൂടി വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങുകയാണ് താനെന്ന് ഹരി പറഞ്ഞു.

സിങ്കം 3 യുടെ തെലുങ്കു പതിപ്പായ യമഡുവിന്റെ വിജയാഘോഷത്തിലാണ് സംവിധായകന്‍ ഈ വിവരം വെളിപ്പെടുത്തിയത്. ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇതിനോടകം 77കോടി രൂപ കൈവരിച്ച് കഴിഞ്ഞു.

നൂറുകോടി ക്ലബിലേയ്ക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ചിത്രം. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ത്തന്നെ 20 കോടിയോളം ആഗോളബോക്‌സ്ഓഫീസില്‍ കലക്ഷന്‍ നേടിയിരുന്നു. കേരളത്തിലും ചിത്രത്തിന് മികച്ച കലക്ഷന്‍ ലഭിച്ചു. ആദ്യമായാണ് സൂര്യയുടെ ചിത്രത്തിന് ഇത്രയും സ്വീകാര്യത കേരളത്തില്‍ ലഭിക്കുന്നത്.

തമിഴ്, തെലുങ്ക് പതിപ്പുകളുടെ കലക്ഷന്‍ പരിഗണിച്ചാണ് ചിത്രം നൂറുകോടിയില്‍ എത്തിയിരിക്കുന്നത്. ചിത്രം ആറുദിവസം കൊണ്ടാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആദ്യ നാല് ദിവസം കൊണ്ട് 25 കോടി കലക്ട് ചെയ്തിരുന്നു.കേരളത്തില്‍ നിന്നും ആറുകോടിയും കര്‍ണാടകയില്‍ നിന്ന് ആറര കോടിയും ചിത്രം വാരിക്കൂട്ടി.

2013ല്‍ പുറത്തിറങ്ങിയ സിങ്കം 2 നൂറുകോടിക്ക് മുകളില്‍ നേടിയിരുന്നു. 2010ലാണ് സിങ്കം ആദ്യഭാഗം പുറത്തിറങ്ങിയത്.

ശിവഗിരി, മസ്തി, സിങ്കം ഗ്രൂപ്പ് എന്നിവര്‍ സോപാനം എന്റര്‍ടൈയിന്‍മെന്റിലൂടെയാണ് സിങ്കം 3 കേരളത്തിലെത്തിച്ചത്. 4 കോടി 75 രൂപയായിരുന്നു ചിത്രത്തിന്റെ വിതരണാവകാശം. സൂര്യ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക നല്‍കിയാണ് ഈ ചിത്രം കേരളത്തിലെത്തിച്ചത്.

അതേസമയം സിങ്കം 3 മുന്നൂറുകോടി ക്ലബിലെത്തുമെന്ന് വിതരണകമ്പനിയായ ഡ്രീം ഫാക്ടറിയുടെ ഉടമ ശക്തിവേലന്‍ അറിയിച്ചത്. സിങ്കം 3 തമിഴ്‌നാട്ടില്‍ വിതരണത്തിനെത്തിച്ചത് ഡ്രീം ഫാക്ടറി ഫിലിംസ് ആണ്.

Top