മലേഷ്യന്‍ മാസ്റ്റേഴ്സ്; ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങി; സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്

ക്വലാലംപൂര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പി വി സിന്ധുവിന് പിന്നാലെ സൈന നേവാളും സെമി കാണാതെ പുറത്തായി. നേരിട്ടുള്ള ഗെയിമുകള്‍ക്കള്‍ക്ക് സ്പെയ്നിന്റെ ഒളിംപ്ക് ചാംപ്യന്‍ കരോളി മാരിനെതിരെയായിരുന്നു സൈനയുടെ പരാജയം. സ്‌കോര്‍ 8-21, 7-21.

അര മണിക്കൂറായിരുന്നു മത്സരത്തിന്റെ ദൈര്‍ഘ്യം. ദക്ഷിണ കൊറിയയുടെ ആന്‍ സി യങിനെ തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറില്‍ പ്രേവേശിച്ചിരുന്നത്.

നേരത്തെ തായ് സു യിങ്ങിനോട് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍ 21-16, 21- 16 എന്നിങ്ങനെയായിരുന്നു. പുരുഷ താരങ്ങളായ എച്ച് എസ് പ്രണോയി, സമീര്‍ വര്‍മ, പി കശ്യപ്, സായ് പ്രണീത്, കിഡംബി ശ്രീകാന്ത് എന്നിവരും ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും നേരത്തെ പുറത്തായിരുന്നു.

Top