വിജയ് സേതുപതി ചിത്രം ‘സിന്ധുബാദ്’ ; മേക്കിങ് വീഡിയോ പുറത്തിറങ്ങി

ക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് ‘സിന്ധുബാദ്’. ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രം ജൂണ്‍ 21ന് തിയേറ്ററുകളിലെത്തും.

പന്നിയാറും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എസ്യു അരുണ്‍ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അഞ്ജലിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എസ് യു അരുണ്‍ കുമാറാണ് ഈ ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും റൂബെന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

എസ് എന്‍ രാജരാജന്‍, ഷാന്‍ സുദര്‍ശന്‍ എന്നിവരാണ് കെ പ്രൊഡക്ഷന്‍സിന്റെയും വന്‍സന്‍ മൂവീസിന്റെയും ബാനറുകളില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Top