ബാഡ്മിന്റണിൽ സുവർണ നേട്ടവുമായി സിന്ധു; ഇന്ത്യ നാലാമത്

ബിർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ബാഡ്മിന്റണിൽ പി.വി സിന്ധുവാണ് രാജ്യത്തിന് അവസാനദിനത്തിലെ ആദ്യ സ്വർണം സമ്മാനിച്ചത്. വനിതാ സിംഗിൾസ് ഫൈനലിൽ കനേഡിയൻ താരം മിഷേൽ ലീയെ പരാജയപ്പെടുത്തിയാണ് സിന്ധു സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 19 ആയി. കാലിലെ പരിക്ക് വകവയ്ക്കാതെയായിരുന്നു സിന്ധുവിന്റെ പോരാട്ടം. മിഷേൽ ലീയെ നേരിട്ടുള്ള ഗെയിമുകൾക്ക് ഏകപക്ഷീയമായാണ് സിന്ധു കീഴടക്കിയത്. സ്‌കോർ ഇങ്ങനെയാണ് 21-15, 21-13.

ഒരു രാജ്യാന്തര കായികമാമാങ്കത്തിൽ സിന്ധുവിന്റെ ആദ്യ സ്വർണനേട്ടം കൂടിയാണിത്. കഴിഞ്ഞ തവണ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. 2018ലെ ഏഷ്യൻ ഗെയിംസിലും താരത്തിന് വെള്ളിയാണ് ലഭിച്ചത്. 2016ലെ റിയോ ഒളിംപിക്‌സിൽ വെള്ളിയും കഴിഞ്ഞ ടോക്യോ ഒളിംപിക്‌സിൽ വെങ്കലവുമാണ് ലഭിച്ചത്.

Top