സിന്ധു, സൈന, പ്രണോയി എന്നിവർ സിംഗപ്പൂർ ഓപ്പണിൽ നിന്നും പുറത്ത്

സിംഗപ്പൂർ : ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും എച്ച്.എസ്.പ്രണോയിയും സൈന നെഹ്‍വാളും സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റന്റെ ആദ്യ റൗണ്ടിൽ പുറത്ത്. പ്രണോയ് ലോക നാലാം റാങ്കുകാരനായ ജപ്പാന്റെ കൊഡായി നരോകയോടാണ് (15-21, 19-21) പരാജയപ്പെട്ടത്.

ജപ്പാന്റെ അകാനെ യമഗുച്ചി സിന്ധുവിനെ തോൽപിച്ചപ്പോൾ (21-18, 19-21, 17-21) സൈന തായ്‌ലൻഡിന്റെ റാച്ചനോക് ഇന്റനോണിനോട് (13-21, 15-21) പരാജയപ്പെട്ടു.

പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും പുരുഷ ഡബിൾസിൽ എം.ആർ.അർജുൻ– ധ്രുവ് കപില സഖ്യവും ആദ്യ മത്സരം വിജയിച്ചു.

Top