ശബരിമലയില്‍ കയറാന്‍ വന്ന യുവതി കോണ്‍ഗ്രസ്സ് വനിതാ നേതാവ് ?

കൊല്ലം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് മലചവിട്ടാനെത്തിയ മഞ്ചു എസ്.പി എന്ന യുവതി 2010 തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലാ പഞ്ചായത്തിലേയക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി. 15ലധികം കേസുകളാണ് മഞ്ചുവിനെതിരെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലായി ഉള്ളതെന്നാണ് വിവരം. ആക്ടിവിസ്റ്റ് ആയതിനാലും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലും സുരക്ഷ ഒരുക്കാന്‍ തല്‍ക്കാലം സാധിക്കില്ലെന്നാണ് പോലീസ് നിലപാട്.

കേരള ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് മഞ്ജു. സിപിഐയുടെ സിന്ധു രാജേന്ദ്രനാണ് 2010ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ഡോക്ടറെ ആക്രമിച്ചതടക്കം 12 ക്രിമിനല്‍ കേസുകളാണ് മഞ്ചുവിനെതിരെ ഉള്ളത്. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ സ്വാതന്ത്ര സ്ഥാനാർഥിയായും മഞ്ചു മത്സരിച്ചിട്ടുണ്ട്. ദളിത് നേതാവ് ആണെങ്കിലും ഒരു ദളിത്കുടുംബത്തിന്റെ ഭൂമി തട്ടിയെടുത്ത കേസ് ഇവര്‍ക്കെതിരെ കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പമ്പയില്‍ മഞ്ജുവിനെതിരെ സമരക്കാര്‍ നാമജമ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മഞ്ജുവിനെ സന്നിധാനത്ത് എത്തിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം എടുക്കും. മഞ്ജുവിന്റെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതല്‍ പരിശോധിക്കുമെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു.

Top