സിനദിന്‍ സിദാനെ ഇന്റര്‍ മയാമി എഫ് സിയുടെ പരിശീലകനാക്കാന്‍ ശ്രമം

പാരീസ്: സിനദിന്‍ സിദാനെ ഇന്റര്‍ മയാമി എഫ് സിയുടെ പരിശീലകനാക്കാന്‍ ഡേവിഡ് ബെക്കാമിന്റെ നീക്കം. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള പുതിയ ടീമാണ് ഇന്റര്‍ മയാമി. 2020ലാണ് ഇന്റര്‍ മയാമി ലീഗില്‍ അരങ്ങേറ്റം കുറിക്കുന്നത്.

റയല്‍ മാഡ്രിഡില്‍ ബെക്കാമിന്റെ സഹതാരമായിരുന്നു സിദാന്‍. ഹൊസെ മോറീഞ്ഞോയ്ക്ക് പകരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിദാനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബെക്കാം ഫ്രഞ്ച് പരിശീലകനുമായി പ്രാരംഭ ചര്‍ച്ച നടത്തിയത്.

റയല്‍ പരിശീലകനായി മൂന്ന് സീസണില്‍ തുടര്‍ന്ന സിദാന്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്ലബ്ബിന് ഹാട്രിക്ക് കിരീടം നേടിക്കൊടുത്തിരുന്നു. അരങ്ങേറ്റ സീസണില്‍ തന്നെ ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗ്രീസ്മാന്‍ എന്നിവരില്‍ ഒരാളെ ടീമില്‍ എത്തിക്കാനും ബെക്കാം ശ്രമിക്കുന്നുണ്ട്.

Top