സിദാന്റെ വരവോടെ മാഡ്രിഡിന് നല്ലകാലം പിറന്നു; ഹസാര്‍ഡും റയലിലേക്കെന്ന് സൂചന

മുന്‍ കോച്ച് സിനദില്‍ സിദാല്‍ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചെത്തിയതോടെ ടീമിന്റെ നല്ലകാലവും പിറന്നു. കോച്ചായി സ്ഥാനമേറ്റ ഉടന്‍ തന്നെ ബ്രസീല്‍ പ്രതിരോധ താരം എഡര്‍ മിലിറ്റാവോയെ സിദാന്‍ ടീമിലെത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ലാലിഗ മത്സരത്തില്‍ സിദാന്റെ പരിശീലക മികവില്‍ റയല്‍ ജയവും സ്വന്തമാക്കി.

ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് ഇപ്പോള്‍ പുതിയൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. ബെല്‍ജിയന്‍ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് ടീമിലേക്ക് എത്തുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍. അത് സ്പാനിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹസാര്‍ഡ് മുമ്പ് പല തവണ മാഡ്രിഡിലേക്ക് എത്താനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തിരുന്നു.

ഈ സീസണ്‍ തുടക്കത്തില്‍ തന്നെ ഹസാര്‍ഡിനെ റാഞ്ചാന്‍ റയല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചെല്‍സി പരിശീലകന്‍ മൗറീഞ്ഞോ സാരിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഹസാര്‍ഡ് ചെല്‍സിയില്‍ തുടരുകയായിരുന്നു. എന്നാലിപ്പോള്‍ ചെല്‍സി സീസണില്‍ ദയനീയ പ്രകടനം തുടരുകയും സിദാന്‍ റയലിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെ ഹസാര്‍ഡ് സ്‌പെയിനിലേക്ക് പോയേക്കുമെന്ന വാര്‍ത്ത ചൂടുപിടിക്കുകയാണ്

Top