സിനദിന്‍ സിദാന്റെ കീഴില്‍ പരിശീലനം ആരംഭിച്ച് റയല്‍ മാഡ്രിഡ്

സിനദില്‍ സിദാന്റെ കീഴില്‍ പരിശീലനം തുടങ്ങി റയല്‍ മാഡ്രിഡ്. സിദാന്‍ പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ട്രെയിനിങ് സെഷന്‍ ഇന്നലെ കഴിഞ്ഞു. ലാലിഗയില്‍ ഈ ആഴ്ച അവസാനം സെല്‍റ്റ വിഗോയെ നേരിടാനാണ് റയല്‍ മാഡ്രിഡ് ഒരുങ്ങുന്നത്. ഇന്നലെ നടന്ന ട്രെയിനിങ് സെഷന് സിദാന്‍ നേതൃത്വം കൊടുത്തു. കഴിഞ്ഞ സീസണ്‍ അവസാനം റയല്‍ മാഡ്രിഡ് വിട്ട സിദാന്‍ രണ്ട് ദിവസം മുമ്പാണ് ടീമിലേക്ക് തിരിച്ചെത്തിയത്.

സിദാന്‍ പോയ ഇടവേളയില്‍ രണ്ട് പരിശീലകര്‍ റയല്‍ മാഡ്രിഡില്‍ മോശം പ്രകടനങ്ങളാല്‍ പുറത്തായി. ഇന്നലെ സിദാന്റെ ആദ്യ ട്രെയിനിങ് സെഷനില്‍ തന്നെ താരങ്ങളെല്ലാം അതീവ സന്തോഷവാന്മാരായി കാണപ്പെട്ടു. റയലിന്റെ ഹോം ഗ്രൗണ്ടായ ബെര്‍ണബയുവിലാണ് സെല്‍റ്റ വീഗോയ്ക്ക് എതിരായ മത്സരം നടക്കുന്നത്. അവസാന നാലു ഹോം മത്സരങ്ങളും പരാജയപ്പെട്ടതിനാല്‍ തന്നെ ഹോം ഗ്രൗണ്ടില്‍ വിജയം തിരിച്ചു കൊണ്ടുവരിക ആകും സിദാന്റെ പ്രഥമ ലക്ഷ്യം.

Top