അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ;ചില പോര്‍ട്ടലുകള്‍ക്ക് ഒരാഴ്ച വിലക്കേര്‍പ്പെടുത്തി ചൈന

sina-wiboo

ബെയ്ജിങ്: ചൈനയില്‍ പ്രശസ്ത മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ സിന വീബോയ്ക്കു കീഴിലെ ചില പോര്‍ട്ടലുകള്‍ ഒരാഴ്ചത്തേക്കു റദ്ദാക്കി ചൈന. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളും, അശ്ലീല ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്നാരോപിച്ചായിരുന്നു നടപടി.

ജനങ്ങളില്‍ മോശം സ്വാധീനം ഇത്തരം പോര്‍ട്ടലുകള്‍ക്ക് ചെലുത്താനാകുമെന്നതും, രാജ്യത്ത് സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമെന്നോണവുമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സൈബര്‍ വകുപ്പ് അറിയിച്ചു. രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയാണ് സിന വീബോയ്ക്കു കീഴിലെ ചില പോര്‍ട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

സിന വീബോയ്ക്കു കീഴിലെ ‘ഹോട്ട് സേര്‍ച്ച്’ സൈറ്റ്, സെലിബ്രിറ്റി വാര്‍ത്തകള്‍ നല്‍കുന്ന പോര്‍ട്ടലുകള്‍, വ്യക്തികളുടെ ജീവിതത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്ന പോര്‍ട്ടലുകള്‍ തുടങ്ങിയവയ്ക്കാണു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 2017ല്‍ മാത്രം 1.28 ലക്ഷം വെബ്‌സൈറ്റുകള്‍ക്കാണ് ഇത്തരത്തില്‍ ചൈന പൂട്ട് ഇട്ടത്.

Top