ഒറ്റ തിരഞ്ഞെടുപ്പ് പറ്റില്ല ; ബി.ജെ.പിയുടെ തന്ത്രത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ റെഡ് സിഗ്നല്‍

narendra modi and amith sha

ന്യൂഡല്‍ഹി : ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ പതിനൊന്ന് സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്താനുള്ള നരേന്ദ്ര മോദിയുടെ നിലപാടിന് തിരഞ്ഞെടുപ്പ് കമ്മീഷണ്‍ന്റെ റെഡ് സിഗ്നല്‍.

സംസ്ഥാന നിയമസഭകളുടെ കാലാവധി ചുരുക്കാനോ പിരിച്ചു വിടല്‍ നേരത്തെ ആക്കാനോ നിയമഭേദഗതി വേണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് അറിയിച്ചു. നിയമപരമായ നിലനില്‍പ്പില്ലാത്തതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും റാവത്ത് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ലോ കമ്മീഷന് കത്തെഴുതിയിരുന്നു.

ഇനി ഇരു തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നുണ്ടെങ്കില്‍ ആവശ്യമായ വിവിപാറ്റ് മെഷീനുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും ഒപി റാവത്ത് പറഞ്ഞു.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡിഷ, തെലുങ്കാന, ബിഹാര്‍ എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പും നടത്താനുള്ള നീക്കളാണ് ബിജെപി നടത്തുന്നത്. എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഏപ്രില്‍, മെയ് മാസങ്ങളിലേക്ക് ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെങ്കില്‍ ഈ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വരും.

മഹാരാഷ്ട്ര,ഹരിയാന,ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ബിഹാറില്‍ 2020 ആരംഭത്തിലും. എന്നാല്‍ നിയമസഭ നേരത്തെ പിരിച്ചു വിട്ടാല്‍ ഈ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നിയമസഭ തെരഞ്ഞെടുപ്പുകളും നടത്താം.

Top