‘വൃഷഭ’യില്‍ മോഹന്‍ലാലിനൊപ്പം സിമ്രാനും; ചിത്രത്തില്‍ ഗരുഡ റാം പ്രതിനായകനാകും

മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘വൃഷഭ’. പ്രഖ്യാപന സമയം മുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വൃഷഭ’.നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം.ബാലാജി ടെലിഫിലിംസിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചുവടുവെപ്പാണ് വൃഷഭ.

സിമ്രാനും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.മകനും അച്ഛനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തില്‍ പ്രമേയമാകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. വൈകാരികതയ്ക്കും വി.എഫ്.എക്‌സിനും ആക്ഷനും ഇമോഷണും ചേര്‍ന്ന ചിത്രമായിരിക്കും ഇത് എന്ന് മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. റോഷന്‍ മേക്കയാകും മോഹന്‍ലാലിന്റെ മകന്‍ കഥാപാത്രമായി എത്തുക. സഹ്‌റ എസ് ഖാന്‍ നായികയായുണ്ടാകും.ഗരുഡ റാം പ്രതിനായകനാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം.മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരണം നടക്കും. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ മൊഴിമാറിയും ചിത്രമെത്തും.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അടുത്തമാസം അവസാനത്തോടെ ആരംഭിക്കും. കണക്റ്റ് മീഡിയ, എ.വി.എസ് സ്റ്റുഡിയോസ് എന്നിവരും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്.

Top