ശിവകാര്‍ത്തികേയന്‍ ചിത്രം സീമാരാജയില്‍ വില്ലന്‍ വേഷത്തില്‍ സിമ്രാനോ?

simran

ശിവകാര്‍ത്തികേയനെ നായകനാക്കി പൊന്‍ റാം ഒരുക്കുന്ന ചിത്രമാണ് സീമാരാജ. കഴിഞ്ഞ ദിവസം ചിത്രത്തിലെ വരേന്‍ വരേന്‍ സീമാരാജ എന്നു തുടങ്ങുന്ന ഗാനം പുറത്തുവിട്ടിരുന്നു. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടെ, നടി സിമ്രാന്‍ ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് വാര്‍ത്ത. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് ഔദ്യോദിക പ്രഖ്യാപനമുണ്ടായിട്ടില്ല. സാമന്ത അക്കിനേനിയാണ് ചിത്രത്തിലെ നായിക. 24 എഎം സ്റ്റുഡിയോസാണ് സീമാരാജ നിര്‍മ്മിക്കുന്നത്.

ആദ്യമായി സാമന്ത-ശിവകാര്‍ത്തികേയന്‍ ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സീമ രാജയ്ക്ക്. ഡി ഇമ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഒരു കോമഡി എന്റര്‍ടൈനര്‍ ആണ്.

നെപ്പോളിയന്‍, സിമ്രാന്‍, സൂരി, യോഗി ബാബു, മനോബാല, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷാദ്യം ഇറങ്ങിയ സീമ രാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്നും വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എം രാജേഷ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിലായിരിക്കും സീമ രാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ അഭിനയിക്കുക.

Top