മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം സിമോണ ഹാലെപ്പിന്‌

മാഡ്രിഡ് : മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം റൊമേനിയയുടെ സിമോണ ഹാലെപ്പിന്. ഫ്രഞ്ച് താരം ക്രിസ്റ്റിന മ്ലാഡിനോവിച്ചിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഹാലെപ് കിരീടം നേടിയത്. സ്‌കോര്‍ 7-5, 6-7, 6-2.

മൂന്നുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യനായ ഹാലെപ്പ് ക്രിസ്റ്റീനയെ പരാജയപ്പെടുത്തിയത്. 2013 ല്‍ സെറീന വില്യംസ് കിരീടം നിലനിര്‍ത്തിയതിന് ശേഷം, മാഡ്രിഡ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തുന്ന താരമാണ് സിമോണ ഹാലെപ്പ്.

റൊമാനിയന്‍ ഫെഡറേഷന്‍ കപ്പ് ക്യാപ്ടന്‍ ഇലിയ നടാഷെയുടെ സാന്നിധ്യം തന്റെ വിജയത്തിന് കരുത്ത് പകര്‍ന്നതായി വിജയത്തിന് ശേഷം ഹാലെപ്പ് പറഞ്ഞു.

Top