പൊലീസുകാരനായി രണ്‍വീര്‍; ‘സിംബ’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു

വിവാഹത്തിനു ശേഷം രണ്‍വീര്‍ സിങിന്റെ റിലീസിനിരിക്കുന്ന ചിത്രമാണ് സിംബ. ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്‍ ആണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. 2015 ല്‍ തെലുങ്കില്‍ ഇറങ്ങിയ ടെമ്പര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് സിംബ.

Top