രണ്‍വീര്‍ സിങ് ചിത്രം സിംബയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ണ്‍വീര്‍ സിങ് പൊലീസുകാരന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് സിംബ. ചിത്രത്തിലെ ആദ്യ ഗാനം പുത്തുവിട്ടു. ഷാബിര്‍ അഹമ്മദിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് മികാ സിങും നേഹ കക്കറുമാണ്. ഇത് ഒരു ഐറ്റം ഡാന്‍സ് കൂടിയാണ്.

സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്‍ ആണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. 2015 ല്‍ തെലുങ്കില്‍ ഇറങ്ങിയ ടെമ്പര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് സിംബ. റോഹിത് ഷെട്ടിയാണ് സിംബ സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബര്‍ 28ന് തിയേറ്ററുകളിലെത്തും.

Top