കമൽഹാസന്റെ പുതിയ നായകൻ ചിമ്പു

ത്ത് തല’ എന്ന പുതിയ ചിത്രമാണ് ചിമ്പുവിന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. കമല്‍ഹാസൻ ചിമ്പുവിനെ നായകനാക്കി നിര്‍മിക്കുന്ന ചിത്രവും ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു പ്രധാന വാര്‍ത്ത.

ലോകേഷ് കനകരാജിന്റെ ‘വിക്ര’ത്തിന്റെ വിജയത്തിനു ശേഷം കമല്‍ഹാസനും ആര്‍ മഹേന്ദ്രനും നിര്‍മിക്കുന്ന ചിത്രം ചിമ്പു നായകനായിട്ടാണ് എന്ന് പ്രഖ്യാപിച്ച് വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. ഡെസിങ് പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം. ‘പത്ത് തല’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഫറൂഖ് ജെ ബാഷയാണ്. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി എ ആര്‍ റഹ്‍മാൻ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു.

Top