വെങ്കട് പ്രഭു ചിത്രത്തില്‍ ചിമ്പു വരുന്നത് നെഗറ്റീവ് കഥാപാത്രമായി

ചെന്നൈ : തമിഴ് സംവിധായകനായ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രം മനതില്‍ ടോളിവുഡ് താരം ചിമ്പു എത്തുന്നത് നെഗറ്റീവ് കഥാപാത്രവുമായി എന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് ചിത്രത്തെ കുറിച്ച് സംവിധായകന്‍ പ്രഖ്യാപിച്ചത്.

സുരേഷ് കാമാച്ചി നിര്‍മിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. മനതിന്റെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും, 2019 പകുതിയോടെ ചിത്രം തിയേറ്ററില്‍ എത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

MAANADUU

മണിരത്‌നത്തിന്റെ ചെക്കാ ചെവന്ത വാനം ആണ് ചിമ്പുവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

Top