സിമ്പു അഭിനയിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ താനില്ല; നടിക്കായി പിന്മാറുന്നുവെന്ന് സിമ്പുവും

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ സംബന്ധിച്ച് 2019 മികച്ച വര്‍ഷമായിരുന്നു. അജിത്തിനൊപ്പം അഭിനയിച്ച വിശ്വാസവും, പിന്നാലെ എത്തിയ ഐറയുമൊക്കെ വന്‍ ഹിറ്റുകളായി തീര്‍ന്നു.

അതിനിടയില്‍ താരം മണിരത്നത്തിന്റെ ചിത്രമായ പൊന്നിയന്‍ സെല്‍വത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന് വേണ്ടി നയന്‍താരയെ സമീപിച്ചപ്പോള്‍, സിമ്പു അഭിനയിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നാണ് നയന്‍സ് പറഞ്ഞത്. അതിനാല്‍ ഈ ചിത്രത്തില്‍ നയന്‍താര അഭിനയിക്കാന്‍ വേണ്ടി സിമ്പു പിന്മാറിയെന്നും വാര്‍ത്തകള്‍ ഉണ്ട്. നയന്‍താരയുടെ നിലപാട് അറിഞ്ഞ് സിമ്പു ചിത്രത്തില്‍ നിന്ന് സ്വമേധയാ പിന്മാറുകയായിരുന്നുവത്രെ.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നയന്‍സും ചിമ്പുവും തമ്മിലുള്ള പ്രണയ ബന്ധം ചില അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടി ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു.

Top