തിരിച്ചുവരവ് ഗംഭീരമാക്കി ചിമ്പു; ‘മാനാട്’ ആദ്യദിനം വാരിയത് 8 കോടി

ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കിയ ‘മാനാട്’ സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ മികച്ച പ്രതികരണം. ആദ്യദിനം എട്ടരകോടിയാണ് ചിത്രത്തിന്റെ കലക്ഷന്‍. ചിമ്പു ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകകൂടിയാണിത്.

ടൈം ട്രാവല്‍ വിഷയമായ ചിത്രം ഫാന്റസി ത്രില്ലറാണ്. ടൈം ലൂപ്പ് ആണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ചിമ്പു-എസ്.ജെ. സൂര്യ എന്നിവരുടെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ കരുത്തെന്ന് കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നു. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായി ചിമ്പു എത്തുന്നു. കല്യാണി പ്രിയദര്‍ശനാണ് നായിക.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ എസ്.എ. ചന്ദ്രശേഖര്‍, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും അഭിനയിക്കുന്നുണ്ട്.

 

 

Top