സിമ്പുവും അര്‍ജുന്‍ സര്‍ജയും ഒന്നിക്കുന്നു; പൊളിറ്റിക്കല്‍ ത്രില്ലറിനായ് കാത്ത് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറെ പ്രിയെട്ട താരങ്ങളാണ് സിമ്പുവും ആക്ഷന്‍ കിംങ് അര്‍ജുന്‍ സര്‍ജയും. മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമയുടെ വിജയം ആഘോഷിക്കുകയാണിപ്പോള്‍ സിമ്പു. അടുത്തതായി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറിലാണ് താരം അഭിനയിക്കുന്നത്.

പുതിയ ചിത്രത്തില്‍ സിമ്പുവിനൊപ്പം അര്‍ജുന്‍ സര്‍ജയും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആക്ഷന്‍ കിങും ചിമ്പുവും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വെങ്കട്ട് പ്രഭുവിന്റെ ചിത്രത്തില്‍ നേരത്തെ തന്നെ അര്‍ജുന്‍ അഭിനയിച്ചിരുന്നു. മങ്കാത്ത എന്ന സിനിമയില്‍ അജിത്തിനൊപ്പം അര്‍ജുനും എത്തിയിരുന്നു. ചിത്രം തിയേറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിമ്പുവും അര്‍ജുനും ഒരുമിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തമിഴകത്ത് മാത്രമല്ല മലയാളത്തില്‍ നിന്നും താരങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും താരം അഭിനയിക്കുന്നുണ്ട്. ഹൈദരാബാദ് ഫിലിം സിറ്റിയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Top