സില്‍വര്‍ലൈന്‍ പദ്ധതി; കോണ്‍ഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്ന് കെ സുധാകരന്‍

ഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പദ്ധതിയോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതിവേഗ റെയില്‍പാതയ്ക്ക് കോണ്‍ഗ്രസ് എതിരല്ലെന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ പദ്ധതിക്ക് കോണ്‍ഗ്രസ് അനുകൂലമാണ് എന്ന് മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു. അതിവേഗ റെയില്‍വെയ്‌ക്കൊന്നും ഞങ്ങള്‍ എതിരല്ല. ഒരു പദ്ധതി സംസ്ഥാനത്ത് പ്രായോഗികമാക്കുമ്പോള്‍ അതിന്റെ ശരിയും തെറ്റും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

പദ്ധതിയെക്കുറിച്ച് ആശങ്ക ഞങ്ങള്‍ക്കുണ്ട്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഇത്തരം പദ്ധതികള്‍ക്ക് അനുകൂലമല്ലെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യമായി ഇങ്ങനെയൊന്ന് വരുമ്പോള്‍ ശാസ്ത്രീയമായി പഠിക്കേണ്ടതല്ലെ. കേന്ദ്ര റെയില്‍വെ മന്ത്രി പറഞ്ഞതിനെ ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

 

Top