സില്‍വര്‍ലൈന്‍ പദ്ധതി; കേരളത്തിലെ വികസനത്തിന് തടസമെന്ന് റെയില്‍വേ

ഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിലെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ അറിയിച്ചു.പദ്ധതിയുടെ കടബാധ്യത റെയില്‍വേയുടെ മുകളില്‍ വരാന്‍ സാധ്യത. ആവശ്യത്തിന് യാത്രക്കാരിലെങ്കില്‍ വായ്പാ ബാധ്യത പ്രതിസന്ധിയിലാകും. സാങ്കേതിക സാധ്യതകള്‍ സംബന്ധിച്ച മതിയായ വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ല. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പഠനം നടത്തില്ലെന്നും റെയില്‍വേ അറിയിച്ചു.

ഭാവിയില്‍ കേരളത്തില്‍ പാതയുടെ എണ്ണം കൂട്ടി റെയില്‍ വികസനം സാധ്യമാക്കാനാകില്ല. നിലവിലുള്ള റെയില്‍വെ പാതയ്ക്ക് സമാന്തരമായിട്ടാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. റെയില്‍വേ വികസനത്തിന് വേണ്ടി സ്ഥലമേറ്റെടുക്കേണ്ടിവരുമ്പോള്‍ സ്ഥലം ലഭ്യമാകാത്ത സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിശദമായ സാങ്കേതിക വിവരങ്ങള്‍ നല്‍കാന്‍ കെ ആര്‍ ഡി സി എലിന് നിര്‍ദേശം നല്‍കിയെന്നും റെയില്‍വേ അറിയിച്ചു. പദ്ധതിയുടെ സാമ്പത്തിക ലാഭം സംശയാസ്പദമാണെന്നും, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിക്ഷേപ പൂര്‍വ പരിപാടികള്‍ക്കാണ് അനുമതി നല്‍കിയത്. സാങ്കേതിക കാര്യങ്ങള്‍ക്കൊപ്പം വായ്പ ബാധ്യതകള്‍ കൂടി പരിശോധിച്ച് മാത്രമേ അനുമതി നല്‍കു.

 

Top