സില്‍വര്‍ലൈന്‍; മുഖ്യമന്ത്രിയുമായി കോണ്‍ഗ്രസിന് എന്ത് ഡീലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം:  സില്‍വര്‍ ലൈന്‍പദ്ധതി, കോണ്‍ഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയനുമായി എന്ത് ഡീലാണെന്ന് കെ സുധാകരന്‍ പറയണം. കോണ്‍ഗ്രസ് ജനങ്ങളെ പിന്നില്‍ നിന്ന് കുത്തുന്നു. കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് കെ സുരേന്ദ്രന്‍.

നിലപാട് മാറ്റിയതോടെ കോണ്‍ഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥതയില്ലായ്മ ബി.ജെ.പി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അഴിമതിക്ക് വേണ്ടി മത്സരിക്കുന്ന പരസ്പര സഹകരണ മുന്നണികള്‍ കേരളത്തെ വലിയ കടക്കെണിയിലാക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി ബാലഗോപാല്‍ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അനുമതി കിട്ടാത്ത പദ്ധതിക്ക് വേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ ബി.ജെ.പി ചെറുത്ത് തോല്‍പ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top