സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതു മാറ്റി കൂട്ടിയിട്ട് റീത്ത് വച്ച് പ്രതിഷേധം

കണ്ണൂര്‍: മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍ ലൈന്‍ കല്ലുകള്‍ വ്യാപകമായി പിഴുതു മാറ്റി. മാടായിപ്പാറ റോഡരികില്‍ 8 സര്‍വേക്കല്ലുകളാണ് കൂട്ടിയിട്ട് റീത്ത് വച്ചിരിക്കുന്ന നിലയില്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെയോടെയാണു സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപവും സര്‍വേക്കല്ല് പിഴുതു മാറ്റിയിരുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Top