‘തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായിട്ടില്ല, ട്വന്റി-20 യുടെ വോട്ട് കോൺഗ്രസിന് ലഭിച്ചു’; എസ് രാമചന്ദ്രൻ പിള്ള

തൃക്കാക്കര: തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായിട്ടില്ലെന്ന് സിപിഐഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള. തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് ട്വന്റി-20 യുടെ വോട്ട് കോൺഗ്രസിന് ലഭിച്ചു. തോൽവിയെ കുറിച്ച് പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കുമെന്നും എസ് രാമചന്ദ്രൻ പിള്ള കൂട്ടിച്ചേർത്തു .

തൃക്കാക്കരയില്‍ ഭരണ വിരുദ്ധ വികാരമില്ലെന്നും, എല്‍ ഡി എഫ് വിരുദ്ധ ശക്തികള്‍ തൃക്കാക്കരയില്‍ ഒന്നിച്ചു. ട്വന്റി-20 അടക്കമുള്ളവര്‍ യുഡിഎഫിനെ സഹായിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഇതൊരു ബൈ ഇലക്ഷന്‍ മാത്രമാണ്, സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള ഇലക്ഷനല്ല. സില്‍വര്‍ ലൈനിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങൾക്ക് ദോഷകരമായ തീരുമാനം ഒന്നും സർക്കാർ സ്വീകരിക്കില്ലെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

Top