സിൽവർ ലൈൻ നിർമ്മാണത്തിന് വേണ്ടി വരിക 23.36 ലക്ഷം ലോറി മണ്ണ്

തിരുവനന്തപുരം: കേരളത്തിൽ സിൽവർ ലൈൻ നിർമ്മാണത്തിന് വേണ്ടി വരിക 23.36 ലക്ഷം ലോറി മണ്ണ്. 292.72 കിലോമീറ്റർ ദൂരം പാത ഭൂമിയിലൂടെയാണ് പോകുന്നത്. ഇത്തരം ഒരു കിലോമീറ്റർ പാതയ്ക്കുമാത്രം ഏകദേശം 40,000 ചതുരശ്രമീറ്റർ മണ്ണ് നിറയ്ക്കേണ്ടിവരും. നാലുമീറ്റർ ഉയരത്തിലും 10 മീറ്റർ വീതിയിലുമാണ് ഇതിനായുള്ള തറ സജ്ജമാക്കുക. ഇത്രയും നിറയ്ക്കാൻ 8000 ലോറി മണ്ണ് വേണ്ടിവരും. 292.72 കിലോമീറ്റർ തറയിലൂടെയുള്ള പാതയ്ക്ക് വേണ്ടിവരിക 23.36 ലക്ഷം ലോറി മണ്ണാകും. പാതയുടെ പാരിസ്ഥിതിക ആഘാതം പഠിച്ച പ്രൊഫ. എസ്. രാമചന്ദ്രൻ വിലയിരുത്തിയതു പ്രകാരം ഇത്രയും അസംസ്കൃതവസ്തുക്കൾ ഭൂമിക്ക് മുകളിലേക്ക് മാത്രമാണ്. അടിത്തട്ടും അത്രയേറെ ആഴത്തിൽ വേണ്ടിവന്നാൽ ചെലവ് ഇരട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Top