ലക്‌നോ: സമാജ് വാദി പാര്‍ട്ടിയില്‍ അടുത്തിടെ ഉണ്ടായ പൊട്ടിത്തെറികള്‍ക്കും പിണക്കങ്ങള്‍ക്കും താത്കാലിക അവധി നല്‍കിയിരിക്കുകയാണ്.
കാരണം മറ്റൊന്നുമല്ല പാര്‍ട്ടി അതിന്റെ രജത ജൂബിലി ആഘോഷ നിറവിലാണ്. 25–ാം വാര്‍ഷികം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി നേതാക്കളും അണികളും.
ഇന്നു നടക്കുന്ന ആഘോഷപരിപാടിയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിംഗ്, ജെഡിയു നേതാവ് ശരത് യാദവ്, മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ ചടങ്ങില്‍ വച്ചായിരിക്കും സമാജ് വാദി പാര്‍ട്ടിയുടെ യുപി തെരഞ്ഞെടുപ്പ് കാംപയിന്‍ ഔദ്യോഗികമായി ആരംഭിക്കുകയെന്ന് പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് അറിയിച്ചിട്ടുണ്ട്.


