ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; 0.44 മീറ്റര്‍ വ്യത്യാസത്തിൽ സ്വര്‍ണം നഷ്ടം

യുജീൻ (യുഎസ്) : ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗ് ഫൈനൽസിൽ വെള്ളി. 83.80 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനമുറപ്പിച്ചത്. 0.44 മീറ്റര്‍ വ്യത്യാസത്തിലാണ് നീരജ് സ്വര്‍ണം കൈവിട്ടത്

ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് (84.24 മീറ്റർ) ജേതാവായി. 83.74 മീറ്റർ പിന്നിട്ട ഫിൻലൻഡ് താരം ഒലിവർ ഹെലൻഡർ മൂന്നാമതെത്തി.

രണ്ടാം ശ്രമത്തിലാണ് നീരജ് 83.80 മീറ്റർ ദൂരം പിന്നിട്ടത്. അവസാന ശ്രമത്തിലാണ് യാക്കൂബ് വാൽഡെജ് 84.24 മീറ്റർ പിന്നിട്ടതെങ്കിലും ആദ്യ ശ്രമം (84.01 മീറ്റർ) തന്നെ ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതായി.

Top