അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ റിക്കര്‍വ് ടീമിന് വെള്ളി

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ റിക്കര്‍വ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന്റെ നേട്ടം വെള്ളിയില്‍ ഒതുങ്ങുകയായിരുന്നു. അതാനു ദാസ്, ദീരജ് ബൊമ്മദേവര, തുഷാര്‍ പ്രഭാകര്‍ ഷെല്‍ക്കെ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.

അതേസമയം സെപക്തക്രോയില്‍ വെങ്കലം നേടി ഇന്ത്യന്‍ വനിതാ ടീം. സെമിയില്‍ തായ്ലന്‍ഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു.ഇതോടെ ഗെയിംസ് അവസാനിക്കാന്‍ മൂന്നുനാള്‍കൂടി ശേഷിക്കെ ഇന്ത്യയുടെ സമ്പാദ്യം 90 മെഡലായി. 21 സ്വര്‍ണവും 33 വെള്ളിയും 36 വെങ്കലവും.

Top