സില്‍കിന്റെ ജീവിതം വീണ്ടും സിനിമയാവുന്നു; സില്‍ക് സ്മിത ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ പേര്

തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങി നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സില്‍ക് സ്മിത. അകാലത്തില്‍ മരണപ്പെട്ട സില്‍കിന്റെ ജീവിതം സിനിമകളായി എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ 63-ാം ജന്മ വാര്‍ഷികമായ ഇന്ന് മറ്റൊരു ബയോപിക് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘സില്‍ക് സ്മിത ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

2018-ല്‍ പുറത്തിറങ്ങിയ ‘ഇരുട്ട് അറയില്‍ മുരട്ട് കുത്ത്’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയമായ താരമാണ് ചന്ദ്രിക രവി. 2019-ല്‍ ‘ചികതി ഗാഡിലോ ചിത്തകൊടുഡു’ എന്ന തെലുങ്ക് റീമേക്കിലും അഭിനയിച്ചു. ബാലകൃഷ്ണ അഭിനയിച്ച ‘വീരസിംഹ റെഡ്ഡി’യിലും ചന്ദ്രിക അതിഥി റോളിലെത്തിയിട്ടുണ്ട്. ‘ബോളിവുഡ് ടു ഹോളിവുഡ് ‘ എന്ന ഇംഗ്ലീഷ് പ്രോജക്ടും ചന്ദ്രിക രവിയുടെ ലൈനപ്പുകളില്‍ ഒന്നാണ്.

സില്‍ക് സ്മിതയായി എത്തുന്നത് ഓസ്‌ട്രേലിയന്‍-ഇന്ത്യന്‍ താരവും മോഡലും നര്‍ത്തകിയുമായ ചന്ദ്രിക രവിയാണ്. താരം ഇന്‍സ്റ്റാ?ഗ്രാമിലൂടെ സില്‍ക് സ്മിത ദ അണ്‍ടോള്‍ഡ് സ്റ്റോറിയുടെ ടൈറ്റില്‍ പങ്കുവെച്ചിരുന്നു. നവാ?ഗതനായ ജയറാം ശങ്കരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സ്വീറ്റ് കാരം കോഫി’ എന്ന പ്രൈമിലെ തമിഴ് സീരീസിന്റെ സംവിധായകന്‍ കൂടിയാണ് ജയറാം ശങ്കരന്‍. തമിഴ് തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രമെത്തുക.

Top