മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന സൈലന്‍സിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രമാണ് സൈലന്‍സ്. ചിത്രം സംവിധാനം ചെയ്യുന്നത് ഹേമന്ത് മധുകറാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം തെലുഗിന് പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ തമിഴ് മലയാളം പതിപ്പുകളുടെ പേര് സൈലന്‍സ് എന്നാണ്.

ചിത്രത്തില്‍ ശാലിനി പാണ്ഡെയും , അഞ്ജലിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാഴ്ചവൈകല്യമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ അഭിനയിക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം. വര്‍ഷങ്ങള്‍ക്ക്
ശേഷം മാധവനും അനുഷ്‌കയും ഒന്നിച്ചഭിനയിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോവിഡ് മൂലം ചിത്രം ഒക്‌ടോബര്‍ രണ്ടിന് ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യും.

Top