തീയറ്ററുകളിൽ ആവേശമാകാൻ ചിമ്പു ചിത്രം ‘പത്ത് തല’; ട്രെയിലർ എത്തി

ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത് തല’യുടെ ട്രെയിലർ പുറത്തിറങ്ങി. ചിമ്പുവിന്റെ മാസ് പ്രകടനമാകും ചിത്രത്തിലേതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ. ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ ആര്‍ റഹ്‍മാൻ സംഗീതം നൽകി മകൻ എ ആര്‍ അമീനും ശക്തിശ്രീ ഗോപാലനും ചേർന്ന് പാടിയ​ ​ഗാനമായിരുന്നു ഇത്. പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവർ പത്ത് തലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Top