ഗവര്‍ണേഴ്‌സ് ഗോള്‍ഡ് കപ്പിന് അടുത്ത ആഴ്ച സിക്കിമില്‍ തുടക്കം

FOOTBALL

വര്‍ണേഴ്‌സ് ഗോള്‍ഡ് കപ്പ് ഒക്ടോബര്‍ 23ന് തുടക്കമാകും. അടുത്ത ആഴ്ച സിക്കിമില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഗവര്‍ണേഴ്‌സ് ഗോള്‍ഡ് കപ്പിന്റെ 38-ാമത്തെ എഡിഷനാണ്. ഐ എസ് എല്‍ റിസേര്‍വ് ടീമുകളും വിദേശ ടീമുകളും പങ്കെടുക്കുന്നുണ്ട്. മൊത്തം 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എ ടി കെ കൊല്‍ക്കത്തയും ബെംഗളൂരു എഫ് സിയുമാണ് റിസേര്‍വ് ടീമുകളെ രംഗത്ത് ഇറക്കുന്നത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ക്ലബുകള്‍:

ബെംഗളൂരു എഫ് സി, എ ടി കെ കൊല്‍ക്കത്ത, ആര്യന്‍സ് കൊല്‍ക്കത്ത, കൊല്‍ക്കത്ത കസ്റ്റംസ്, മനങ് മര്‍സ്ംഗ്ഡി ക്ലബ്, ആര്‍മ്ഡ് പോലീസ് ക്ലബ്, ആര്‍മി റെഡ്, സൊഗല്‍ബന്ദ് യുണൈറ്റഡ്, റെയിന്‍ബോ, ജോര്‍ജ് ടെലിഗ്രാഫ്, സിക്കിം ആക്രമണ്‍, യുണൈറ്റഡ് സിക്കിം.

Top