കർഷക സമരത്തിന് പിന്തുണ അറിയിച്ച് സിഖ് പുരോഹിതൻ ജീവത്യാഗം ചെയ്തു

death-hand

ഹരിയാന: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിഖ് പുരോഹിതൻ സ്വയം വെടിവച്ച് മരിച്ചു. ഹരിയാനയിലെ കർണാലിൽ നിന്നുള്ള സാന്റ് ബാബാ രാംസിങ് ആണ് മരിച്ചത്. ലൈസൻസുള്ള തോക്കുപയോ​ഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അവകാശങ്ങൾക്ക് വേണ്ടി തെരുവുകളിൽ പോരാടുന്ന കർഷകരുടെ ദുരവസ്ഥയ്ക്ക് സാക്ഷിയായി. സർക്കാർ അവർക്ക് നീതി ലഭ്യമാകാത്തത് കാണുമ്പോൾ വേദനിക്കുന്നുണ്ട്. അതൊരു കുറ്റകൃത്യമാണ്. പീഡിപ്പിക്കുന്നതും ബുദ്ധിമുട്ട് അനുഭവിക്കുന്നതും പാപമാണ്. ആരും കർഷകരുടെ അവകാശത്തിനായോ സർക്കാരിന്റെ അടിച്ചമർത്തിലിന് എതിരെയോ ഒന്നും ചെയ്തിട്ടില്ല. പലരും തങ്ങൾക്ക് ലഭിച്ച പുരസ്കാരങ്ങൾ വരെ തിരിച്ചു നൽകി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സർക്കാരിന്റെ അടിച്ചമർത്തലിനെതിരെ കർഷകരെ പിന്തുണച്ച് ഈ ദാസൻ സ്വയം ബലികഴിക്കുകയാണ്, എന്നാണ് അദ്ദേഹം എഴുതിയ കുറിപ്പിൽ പറയുന്നത്.

Top