Sikh man’s shooting in Washington investigated as hate crime

അമേരിക്ക: അമേരിക്കയില്‍ സിഖുകാരന് വെടിയേറ്റ സംഭവത്തില്‍ അന്വേഷണം തുടങ്ങി. എഫ്.ബി.ഐയും യുഎസ് നീതിന്യായ വകുപ്പുമായി ചേര്‍ന്നാണ് അന്വേഷണം നടത്തുക. ഈ മാസം മൂന്നിനാണ് ഇന്ത്യന്‍ വംശജനായ യു.എസ് പൗരന്‍ ദീപ് റായിയെ അക്രമി വെടിവെച്ചുകൊന്നത്.

സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്നാക്രോശിച്ചുകൊണ്ട് വാഷിങ്ടണിലെ കെന്റില്‍ മുഖംമറച്ചത്തെിയ അക്രമി നിറയൊഴിച്ചത്. വിദ്വേഷ കുറ്റകൃത്യമായി പരിഗണിച്ചാണ് കേസില്‍ എഫ്.ബി.ഐ അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ പൗരാവകാശലംഘനം നടന്നിട്ടുണ്ടോയെന്ന് ഉറപ്പാക്കാന്‍ എഫ്.ബി.ഐ കെന്റ് പൊലീസുമായി സഹകരിച്ച് തെളിവുകളും വസ്തുതകളും ശേഖരിച്ച് പരിശോധന നടത്തും.

ദീപ് റായിക്കെതിരെ ആക്രമണം നടന്ന പ്രദേശത്ത് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് മേധാവി കെന്‍ തോമസ് പറഞ്ഞു.സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ ഗവര്‍ണര്‍ ജെയ് ഇന്‍സ്ലീ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അപമാനകരവും അമേരിക്കക്ക് എതിരുമാണെന്ന് അഭിപ്രായപ്പെട്ടു.

യു.എസില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം നേതൃത്വം നല്‍കണമെന്ന് സിഖ് കോഅലീഷന് പ്രോഗ്രാം മാനേജര്‍ രജ്ദീപ് സിങ് ആവശ്യപ്പെട്ടു.

Top