ധവാന്റെ പരിക്ക് വേഗത്തില്‍ ഭേദമാവുന്നുണ്ട്; താരം തിരിച്ചെത്തുമെന്ന് കൊഹ്ലി

ശിഖര്‍ ധവാന്‍ തിരിച്ചെത്തുമെന്ന് അറിയിച്ച് ടീം നായകന്‍ വീരാട് കൊഹ്ലി. ധവാന്റെ പരിക്ക് വേഗത്തില്‍ ഭേദമാവുന്നുണ്ടെന്നും അദ്ദേഹത്തിന് ഇന്ത്യയുടെ അവസാന ലീഗ് മത്സരങ്ങളും, സെമി ഫൈനലും കളിക്കാന്‍ ഉറപ്പായും സാധിക്കുന്നെും കൊഹ്ലി പറഞ്ഞു.

10, 12 ദിവസം ധവാന്റെ പരിക്ക് നിരീക്ഷിക്കും. ധവാന്റെ പോസിറ്റീവ് സമീപനം പെട്ടെന്നുള്ള തിരിച്ചു വരവിന് സഹായിക്കുന്നുണ്ട്. കളിക്കണം എന്ന് ധവാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. ആ ചിന്ത പരിക്കില്‍ നിന്നും പെട്ടെന്ന് പുറത്തു വരാന്‍ ധവാനെ സഹായിക്കും. പരിക്ക് പറ്റിയ കൈ ഉപയോഗിച്ച് ഫീല്‍ഡ് ചെയ്യുമ്പോഴും ബാറ്റ് ചെയ്യുമ്പോഴും ധവാനെ അത് എങ്ങനെ ബാധിക്കും എന്നാണ് പരിശോധിക്കുന്നത് എന്ന് ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ശ്രീധര്‍ പറഞ്ഞിരുന്നു.

Top