പരിക്ക് മാറിയില്ല; ലോകകപ്പ് ടീമില്‍ നിന്ന് ധവാന്‍ പിന്മാറുന്നു

ലോകകപ്പ് ടീമില്‍ നിന്നും ധവാന്‍ പുറത്തേക്ക്. ഒസ്‌ട്രേലിയയുമായുള്ള മത്സരത്തിനിടെയായിരുന്നു ധവാന്റെ വിരലുകള്‍ക്ക് പരിക്കേറ്റത്. ഇത് ഭേതമാവാന്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ സമയം വേണമെന്ന് നിര്‍ദ്ദേശിച്ചതോടെയാണ് പിന്മാറ്റം.

ഓസ്‌ട്രേലിയുമായുള്ള കളിയില്‍ പരിക്കേറ്റെങ്കിലും സെഞ്ചുറി കുറിച്ചാണ് ധവാന്‍ ക്രീസ് വിട്ടത്. എന്നാല്‍ സ്‌കാനില്‍ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായി. ധവാന്റെ പരിക്കിലുണ്ടാവുന്ന പുരോഗതി ഒരാഴ്ച വിലയിരുത്തിയതിന് ശേഷം നടപടി എടുക്കുമെന്നായിരുന്നു അന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നത്.

റിഷഭ് പന്തിനെ ഇംഗ്ലണ്ടിലേക്ക് ടീമിനൊപ്പം ചേരാന്‍ അയച്ചെങ്കിലും ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ പന്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല ഇതുവരെ. ധവാന് ഇനിയുള്ള മത്സരങ്ങളും കളിക്കാനാവില്ലെന്ന് വ്യക്തമാവുന്നതോടെ പകരക്കാരനായി പന്തിന്റെ പേര് ഐസിസിക്ക് മുന്‍പാകെ ബിസിസിഐ ഔദ്യോഗികമായി വെക്കും.

Top