കോലിയെ പ്രശംസിച്ച് സിക്കന്ദര്‍ റാസ

മുംബൈ: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ റണ്‍ മെഷീന്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യപ്പെടുന്ന താരമാണ് പാക് നായകന്‍ ബാബര്‍ അസം. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ ഇരുവരും സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ഇവരില്‍ ആരാണ് കേമന്‍ എന്ന ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിംബാബ്‌വെ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ.

വിരാട് കോലി എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരമാണ്. ടൈഗര്‍ വുഡ്‌സ്, മുഹമ്മദ് അലി എന്നിവര്‍ക്കൊപ്പമാണ് ഞാന്‍ കോലിയുടെ പേര് ചേര്‍ത്തുവെക്കുന്നത്. മറ്റുള്ളവര്‍ ചിന്തിക്കാത്ത കാര്യങ്ങള്‍ ഇവര്‍ ആലോചിച്ചു. അവരവരുടെ കായികയിനങ്ങളില്‍ വിപ്ലവം സൃഷ്‌ടിച്ച താരങ്ങളാണവര്‍. എന്തെങ്കിലും പുതിയതായി കണ്ടെത്താന്‍ ശ്രമിച്ച ഇവരെ എല്ലാവരും പിന്നീട് പിന്തുടരുകയായിരുന്നു. ക്രിക്കറ്റ് എപ്പോഴും ഫിറ്റ്‌നസുമായി ബന്ധപ്പെട്ടിരിക്കുന്നു. യുവ താരങ്ങള്‍ക്ക് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മാതൃകയാവാന്‍ കോലിക്കായി. അതില്‍ കോലിയെ ഏവരും ബഹുമാനിക്കുന്നുവെന്ന് സിക്കന്ദര്‍ റാസ പറഞ്ഞു.

Top