കോട്ടയത്ത് ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയില്‍ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. സിക വൈറസ് പഠനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം തിരുവനന്തപുരത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 42 ആയി.

Top