സിക്ക പ്രതിരോധം; കേന്ദ്രസംഘം രോഗികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ പ്രശ്‌നബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ ദിനം ചര്‍ച്ചകള്‍ക്കാണ് കേന്ദ്രസംഘം വിനിയോഗിച്ചത്. വൈറസ് കണ്ടെത്താന്‍ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

പാറശാല, നന്തന്‍കോട്, തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളാണ് നിലവില്‍ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. പരിശോധനാ സംവിധാനം കൂടുതല്‍ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.

സംസ്ഥാനത്ത് ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇതൊടെ, 18 പേര്‍ക്കാണ് സിക്ക രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Top