‘വരയനി’ല്‍ വൈദികനായി സിജു വില്‍സണ്‍; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വാഗത സംവിധായകന്‍ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരയന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടി മഞ്ജു വാര്യരാണ് ഫെയ്‌സ് ബുക്കിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

പ്രേമം, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സിജു വില്‍സണ്‍ ആണ് മുഖ്യവേഷത്തിലെത്തുന്നത്. ചിത്രത്തില്‍ വൈദികന്റെ വേഷത്തിലാണ് സിജു എത്തുന്നത്. ലിയോണ, ജൂഡ് ആന്റണി, ജോയ് മാത്യു, വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, ജയശങ്കര്‍, അരിസ്റ്റോ സുരേഷ്, ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഡാനി കപൂച്ചിന്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രം നിര്‍മിക്കുന്നത്.

Top