സിജു വിൽസന്റെ ഇന്ന് മുതൽ

സിജു വിൽ‌സണെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതൽ’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യർ ആണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്.

ദി ഗ്രേറ്റ് ഇന്ത്യൻ സിനിമാസ് എന്ന ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിമൽ കുമാർ കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. ‌വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം രജീഷ് മിഥിലയുടെ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇന്ന് മുതൽ.

Top