ഗംഭീര ആക്ഷന്‍ രംഗങ്ങളുടെ വീഡിയോ പങ്കുവച്ച് സിജു വില്‍സണ്‍

ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റെയൊണ പ്രൊഡക്ഷന്‍സ് ബാനറില്‍ കിവിസോ പ്രൊഡക്ഷന്‍സ് ആന്റ് നേരിയ ഫിലിം ഹൗസ് എന്നിവര്‍ നിര്‍മ്മിച്ച് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ ലൊക്കേഷനിലെ പിന്നാമ്പുറ കാഴ്ച്ചകളുടെ ഇന്‍സ്റ്റാഗ്രാം റീല്‍ പങ്കുവെച്ച് സിജു വില്‍സണ്‍.

ആവേശകരമായ മിന്നും പാര്‍ക്കര്‍ ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ആയ പത്തൊന്‍മ്പതാം നൂറ്റാണ്ടിന് ശേഷം സിജു വില്‍സണ്‍ ഒരു മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന മറ്റൊരു ചിത്രം കൂടിയാണിത്. സിജു വില്‍സണ് പുറമേ സിദ്ദിഖ്, ബാലു വര്‍ഗീസ്, ധീരജ് ഡെന്നി, മനോജ് കെ. വി, നമ്രിത, ലെന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

 

View this post on Instagram

 

A post shared by Siju Wilson (@siju_wilson)

Top