തൊബാമ മിനിസ്‌ക്രീനില്‍ എത്തുന്നത് പുതിയ രൂപത്തിലും ഭാവത്തിലും; സിജു വില്‍സണ്‍

സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തൊബാമ മിനിസ്‌ക്രീനില്‍ എത്തുകയാണ്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി നിര്‍മിച്ച ചിത്രമാണ് തൊബാമ. എന്നാല്‍ തൊബാമ തിയറ്ററില്‍ ഇറങ്ങിയപ്പോള്‍ ഒരുപാട് പരീക്ഷണങ്ങളും പോരായ്മകളും ഉണ്ടായിരുന്നെന്നും മിനിസ്‌ക്രീനില്‍ എത്തുമ്പോള്‍ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ചിത്രം എത്തുകയെന്നും സിജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞങ്ങളുടെ സിനിമയായ തൊബാമ മിനിസ്‌ക്രീനിൽ ഇന്ന് ആദ്യമായി വരികയാണ്. വൈകിട്ട് 6 മണിക്ക് ഏഷ്യാനെറ്റ് ചാനലിലാണ് സിനിമ ടെലികാസ്റ്റ് ചെയുന്നത്. തൊബാമ തീയേറ്ററിൽ ഇറങ്ങിയപ്പോൾ ഒരുപാട് പരീക്ഷണങ്ങളും പോരായ്മകളുമൊക്കെ ഉണ്ടായിരുന്നു. ആ പോരായ്മകൾ കഴുവതും ഒഴിവാക്കി ഗ്രേഡിങ്ങും ചെയ്ത് പുതിയൊരു രൂപത്തിലും ഭാവത്തിലുമാണ് ഇപ്പൊ ഈ ചിത്രം
ചാനലിൽ പ്രദർശിപ്പിക്കാൻ പോകുന്നത്.
തീർച്ചയായും എല്ലാവർക്കും കണ്ട് ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമ തന്നെയായിരിക്കും ഈ പുതിയ തൊബാമ എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
അത് കൊണ്ട് സിനിമ തീയേറ്ററിൽ കണ്ടവർ ഒന്ന് കൂടി കാണുകയും , കാണാത്തവർ എന്തായാലും കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ,
പ്രതീക്ഷയോടെ

Top