പദ്മരാജനെ ഓര്‍മ്മിപ്പിച്ച് നടന്‍ സിജു വില്‍സണ്‍; പുത്തന്‍ ചിത്രം വൈറല്‍

ഇതിഹാസ സംവിധായകന്‍ പദ്മരാജനെ ഓര്‍മ്മിപ്പിക്കുന്നതാണ് യുവനടന്‍ സിജു വില്‍സണ്‍ പങ്കുവച്ചിരിക്കുന്ന തന്റെ പുതിയ ചിത്രം. പദ്മരാജന്റെ തനിപ്പകര്‍പ്പെന്ന് നിസ്സംശയം പറയാവുന്ന ചിത്രം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുവനടന്‍ തന്നെയാണ് പങ്കുവച്ചത്.

ഞാൻ ഗന്ധർവ്വൻ !!! 🤭@mukesh_84 photography 😉

Posted by Siju Wilson on Wednesday, September 16, 2020

നടന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഞാന്‍ ഗന്ധര്‍വന്‍ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ഒട്ടേറെ ആളുകള്‍ പങ്കുവച്ചിട്ടുണ്ട്.മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമാ മേഖലയിലെത്തിയ സിജു നേരം, പ്രേമം, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, ആദി, നീയും ഞാനും, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ നിരവധി സിനിമകളില്‍ വേഷമിട്ടുണ്ട് സിജു വിത്സന്‍, അശ്വിന്‍ കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പരസ്യ ചിത്ര സംവിധായകനായ നിഖില്‍ ഉണ്ണി സംവിധാനം ചെയ്യുന്ന മാരീചന്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

Top