ത്രിരാഷ്ട്ര സന്ദര്‍ശനം; ഇന്ത്യയും പലസ്തീനും ആറ് കരാറുകളില്‍ ഒപ്പുവച്ചു

palasthien

റാമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയും പലസ്തീനും ആറ് കരാറുകളില്‍ ഒപ്പുവച്ചു. അടിസ്ഥാന സൗകര്യവികസന മേഖലയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഒപ്പുവച്ചത്.

ആരോഗ്യ രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനും, സ്ത്രീശാക്തീകരണത്തിനായി ഇന്ത്യ-പലസ്തീന്‍ സെന്റര്‍ സ്ഥാപിക്കുന്നതടക്കമാണ് കരാറുകള്‍.

ശനിയാഴ്ചയാണ് പ്രധാനമന്ത്രി പലസ്തീനിലെത്തിയത്. റാമല്ല വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്.

വിമാനത്താവളത്തില്‍നിന്ന് ആദ്യം യാസര്‍ അറാഫത്തിന്റെ ശവകുടീരത്തിലേക്കാണ് മോദി പോയത്. ഇവിടെ പുഷ്പാര്‍ച്ചന നടത്തിയ മോദി അറാഫത്ത് മ്യൂസിയവും സന്ദര്‍ശിച്ചു.

നേരത്തെ, മോദിയെ ശ്രേഷ്ഠ അതിഥിയെന്നായിരുന്നു പലസ്തീന്‍ വിശേഷിപ്പിച്ചത്. ശ്രേഷ്ഠ അതിഥിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്നും പലസ്തീന്‍ അറിയിച്ചിരുന്നു.

Top