സിഗ്നൽ വാട്‌സാപ്പിന് പകരമല്ല; സിഗ്നല്‍ സ്ഥാപകൻ ബ്രിയാന്‍ ആക്ടന്‍

വാട്‌സാപ്പ് പുറത്തിറക്കിയ പുതിയ പോളിസി അപ്‌ഡേറ്റിനെ തുടര്‍ന്ന് മെസ്സേജിങ് ആപ്പായ സിഗ്നലിലേക്ക് പോയത് നിരവധി പേരാണ്. വാട്‌സാപ്പിന് പകരം ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനായാണ് സിഗ്നലിനെ മിക്കവരും കാണുന്നത്. എന്നാൽ സിഗ്നല്‍ ഒരിക്കലും വാട്‌സാപ്പിന് പകരമല്ലെന്ന് വ്യക്തമാക്കുകയാണ് സിഗ്നല്‍ സ്ഥാപകനും വാട്‌സാപ്പിന്റെ സഹസ്ഥാപകനുമായ ബ്രിയാന്‍ ആക്ടന്‍. വാട്‌സാപ്പിന്റെയും സിഗ്നലിന്റേയും ഉദ്ദേശ്യങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം ടെക്ക് ക്രഞ്ചിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“വാട്‌സാപ്പ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ആളുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നത്. വാട്‌സാപ്പിനൊപ്പം തന്നെ ആളുകള്‍ സിഗ്നല്‍ ഉപയോഗിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്.” അദ്ദേഹം പറഞ്ഞു. 2017-ല്‍ വാട്‌സാപ്പിനെ വാണിജ്യവത്കരിക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ ശ്രമങ്ങളെ തുടര്‍ന്ന് കമ്പനിയില്‍ നിന്നു രാജി വെച്ചിറങ്ങിയ ആളാണ് ബ്രിയാന്‍ ആക്ടന്‍.

Top